
പാത്രം അനങ്ങിയതേയുള്ളു, അവന്മാര്‍ റെഡിയാകുന്നത് കണ്ടു.അമ്മക്ക് ദേഷ്യം വന്നു‘ഇന്ന് ഭക്ഷണമൊന്നും തയ്യാറായിട്ടില്ല. പുറത്തു പോയി എന്തെങ്കിലും ശേഖരിക്കാനും വയ്യെനിക്ക്’.
അവന്മാര്‍ നിന്ന് ചറുവി.
അമ്മ പെഴ്‌സ് തുറന്ന് ഒരു നോട്ടെടുത്ത് നീട്ടി‘ഇന്നാ ഹോട്ടലില്‍ പോയി വല്ലതും കഴിക്ക്’.
അവര്‍ക്ക് അങ്ങനെ ഒരു സന്തോഷമില്ല.
പൂമോള്‍ തുള്ളിച്ചാടിക്കൊണ്ട് ആദ്യമിറങ്ങി.
പുറകേ മുടന്തി മുടന്തി ലെനില്‍, കാത്തു, നീലു,...നാലു മുയലുകള്‍ നിരത്തൊരത്തൂടെ തിമിര്‍ത്ത് ഓടി പോകുന്നത് ഉച്ചയില്‍ വിയര്‍ത്തു നിന്നുകൊണ്ട് ആളുകള്‍ കണ്ടു.
‘ബാബിലോണീയ’യെ അയാള്‍ പോകുന്നിടത്തെല്ലാം ശലഭങ്ങള്‍ ചുറ്റിപ്പറന്നിരുന്നത് പോലെ ഹരിതാഭമായ ഒരു പരിവേഷം അവരെ ചൂഴ്‌ന്ന് നില്‍ക്കുന്നത് പോലെ കാണപ്പെട്ടു.
‘ചിക്കന്‍ റോസ്‌റ്റ്, ബീഫ് റോസ്‌റ്റ്, ചിക്കന്‍ കറി, മട്ടണ്‍ കുറുമ, റാബിറ്റ് ഫ്രൈ...’
സെര്‍വര്‍ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കെ നിഷ്‌കളങ്കമായ ഒരു തിരിച്ചറിയായ്‌കയില്‍ തെല്ലിട തമ്മില്‍ കുശുകുശുത്തിരുന്നിട്ട് അവര്‍ അവസാനത്തെ വിഭവത്തിന് ഓര്‍ഡര്‍ നല്‌കി ഉല്ലാസപൂര്‍വ്വം കാത്തിരുന്നു. ലെനിന്‍ മേശമേല്‍ താളം പിടിക്കാനും മറ്റുള്ളവര്‍ വെറുതെ ചിരിക്കാനും ചിരിയടക്കാനുമൊക്കെ തുടങ്ങി.