Tuesday 12 August, 2008,7:35 pm
പതിനാല്‌

ട്ടാളക്കാര്‍ തോക്കുചൂണ്ടിക്കൊണ്ട്‌ അയാളെ വളഞ്ഞു: "ഇരുപത്തിനാല്‌ മണിക്കൂറിനകം നീ സമ്പന്നനായിത്തീര്‍ന്ന് രാഷ്ട്രത്തിന്റെ മാനം കാത്തുകൊള്ളേണ്ടതാകുന്നു. അല്ലാത്തപക്ഷം..." പട്ടാളമേധാവി മുഴുമിപ്പിക്കുംമുമ്പ്‌ അയാള്‍ ഞെട്ടിയുണര്‍ന്നു.


കിനാത്തളര്‍ച്ചയില്‍ വിയര്‍ത്തുകിടക്കുമ്പോഴും അയാള്‍ ആശ്വസിച്ചു: ഓ, സ്വപ്നമായിരുന്നു.


വരണ്ട കാറ്റുകള്‍ നടക്കാനിറങ്ങുന്ന നാളത്തെ വിജനമായ നഗരവീഥികളെക്കുറിച്ച്‌ എന്തിനോ അയാള്‍ അപ്പോളോര്‍ത്തു.


സ്വാതന്ത്ര്യമുണ്ട്‌. അയാള്‍ മന്ത്രിച്ചു. പുറമ്പോക്കിലെ ഈ പാലത്തിനടിയില്‍ കിടക്കുമ്പോഴും(അയാളുടെമേല്‍ എപ്പോഴും ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു) സ്വപ്നത്തിലെപ്പോലെ ആരും ഉഗ്രശാസനത്തിന്റെ തോക്കും ചൂണ്ടിയെത്തുന്നില്ലല്ലോ..!

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
,7:19 pm
ചരിത്രാത്മകം


ടുന്നവര്‍ക്കിടയില്‍നിന്നും ഒരു ചേലത്തുമ്പ്‌ അദ്ഭുതാകാരംപൂണ്ട്‌ ഓര്‍ബിറ്റിലേയ്ക്ക്‌ പൊങ്ങിപ്പറന്നുവന്ന് ക്യാമറക്കണ്ണിലിടിച്ചു.പുളിച്ച അഴുക്കുമണം.

ഉപഗ്രഹത്തിന്‌ മനംപുരട്ടിക്കൊണ്ടുവന്നു.

നാടന്‍ശീലുകളുടെ മാഞ്ഞുമാഞ്ഞു പോകുന്ന ആരോഹണാവരോഹണങ്ങള്‍, തുഷാരങ്ങള്‍ പൂക്കുന്ന പുലര്‍കാലത്തണുപ്പ്‌, ഉദയാസ്തമയ ഭംഗികളുടെ കളര്‍ ഫ്രെയിമുകള്‍, മേയുന്ന കാലിക്കൂട്ടങ്ങളുടെ പാലുമണക്കുന്ന ശാന്തത, നിലാവിന്റെ കുടിലുകള്‍...എല്ലാം ഓടുകയാണ്‌.

പണ്ട്‌ ഇക്കൂട്ടര്‍ വീമ്പടിച്ചിരുന്നത്‌, ഇവരാല്‍ നഗരങ്ങള്‍ വളയപ്പെടുമെന്നാണ്‌.

ഇപ്പോള്‍ ഇതാ, അതേ നഗരത്തിന്റെ അടിയിലും പൊടിയിലും ചകിതമായി ഗ്രാമം മൂടുംപറിച്ച്‌ ഓടിക്കൊണ്ടിരിക്കുന്നു.

പഠേ!

എന്താണ്‌ സംഭവിച്ചതെന്നു വ്യക്തമല്ല.ഗ്രാമശരീരം തിരിഞ്ഞുനില്‍ക്കുന്നതും ആകാശത്തുനിന്നും വര്‍ണമിനുങ്ങുകള്‍പോലെന്തോ അതിനുമേല്‍ തിളങ്ങി വീണുകൊണ്ടിരിക്കുന്നതുമാണ്‌ ഇപ്പോള്‍ കാണാവുന്നത്‌.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,7:04 pm
മേഘദൂത്‌


ര്‍ക്ക്‌ എന്ത്‌ ദൂതുമായാണ്‌ മേഘങ്ങള്‍


ഈ അന്തിനേരത്ത്‌ ആകാശമുപേക്ഷിച്ച്‌ പോയിരിക്കുന്നത്‌?


ചരിവുകളില്‍ ദിക്കുകളെ പിടിച്ചടക്കിക്കൊണ്ട്‌


രണ്ട്‌ നെടുനീളന്‍ ജെറ്റ്‌മേഘങ്ങള്‍!

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
d'SIGN: > aavi & daya