
കുട്ടിക്ക് ലജ്ജയും അപമാനവും അല്‍ഭുതവുമൊക്കെ തോന്നി. ഈ കുടില്‍വീട്ടില്‍ താന്‍ ട്യൂഷനു വരില്ലെന്ന് ശഠിച്ച് അമര്‍ക്കളമുണ്ടാക്കിയത് സാറെങ്ങനെ അറിഞ്ഞു?
അവനെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്, സാര്‍......
ഒരുനാള്‍ നീ വരുമ്പൊ നോക്കിക്കോ, ഇത് വലിയൊരു കൊട്ടാരംപോലായിട്ടുണ്ടാവും. സാര്‍ പറഞ്ഞു: ``വൈകാതെ ഞാന്‍ കൃഷ്‌ണനെ കാണാന്‍ പുറപ്പെടുന്നുണ്ട്. അകത്ത് അവില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.''
ഉള്ളില്‍ എന്തോ ഇടിക്കുന്ന ശബ്‌ദം എല്ലാവരും കേട്ടു.
എന്താണ്...
തനിക്ക് സാറിനോട് ഇഷ്‌ടം തോന്നിത്തുടങ്ങുന്നത് അവിശ്വസനീയതയോടെ കുട്ടി അറിഞ്ഞു.
തനിക്ക് വഴി തെറ്റിയോ.....
അവന്‍ തിരിഞ്ഞും പിരിഞ്ഞും നോക്കി മിഴിച്ചു നിന്നു.
ഇവിടുണ്ടായിരുന്ന സാറിന്റെ വീടെവിടെ?
(അവന് ആ നിമിഷം സാറിന്റെ മുഖം ഒരുനോക്കു കാണാന്‍ കടലുകളോളം പാഞ്ഞുപോയ ഒരാര്‍ത്തി തോന്നി)
ആ കുടില്‍ നിന്നിരുന്നിടത്ത് ഒരു പട്ടാളകേന്ദ്രത്തിന്റേതുപോലെ ഭീതിദമായ ഒരു കൂറ്റന്‍ മതില്‍....