
പദയാത്രികര്‍, ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവര്‍- എല്ലാവരും നിശ്ചലരായി മൊബൈല്‍ ഫോണ്‍ എടുത്ത് കാതോട് ചേര്‍ത്തു.
ഹലോ, ആരാണ്
ഞാനാണ്.
ഞാനെന്നുവച്ചാല്‍...? എവിടെ നിന്നെന്നു പറയൂ.
-ഭീഷണമായ ഒരു ശുണ്ഠിവന്നു.
ഇവിടെനിന്നാണ്, നൂറ്റാണ്ടുകളുടെ മണ്ണടരുകള്‍ക്കിടയില്‍നിന്ന്...എനിക്ക് പേരിടപ്പെട്ടില്ല.
ഫോസിലുകള്‍ ഞെരിഞ്ഞൊടിയുന്ന ശബ്ദം റിസീവറില്‍.