Friday 18 July, 2008,5:10 pm
മുയലുകള്‍




ന്റെ മകള്‍ക്ക്‌ മൂന്നു പേരുകളുണ്ട്‌. വീട്ടുപേര്‌, നാട്ടുപേര്‌, പിന്നെ 'മുയല്‍ക്കുഞ്ഞ്‌' എന്നൊരു കാട്ടുപേരും.

ഒരു സായംകാലത്ത്‌ ഞാന്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയോരത്തൊരു വെളുത്ത മുയല്‍ കളിച്ചുമറിയുന്നത്‌ കണ്ടു. ഞാന്‍ സമീപത്തു ചെന്നപ്പോള്‍ തെല്ലകലേയ്ക്കോടിപ്പോയിട്ട്‌ വീണ്ടുമത്‌ തിരിച്ചുവന്ന് ചാടിത്തിമിര്‍ക്കാന്‍ തുടങ്ങി. ഞാന്‍ പതുങ്ങിച്ചെന്ന് പെട്ടെന്ന് ആ മുയലിനെ കൈക്കുള്ളില്‍ പിടിച്ചു. അപ്പോള്‍ അത്ഭുതത്തോടെ, അത്‌ ഓടിപ്പോകാന്‍ യത്നിക്കുന്നില്ലെന്നും അതിന്‌ എന്റെ മകളുടെ മുഖച്ഛായയുണ്ടെന്നും ഞാന്‍ കണ്ടു. ആകുഞ്ഞിക്കണ്ണുകളില്‍ ഒരു ഗൂഢസ്മേരത്തിന്റെ പാല്‍പ്പതയുണ്ടായിരുന്നു. ഞാനാ മുയലിനെ നെഞ്ചോടണച്ച്‌ വീട്ടിലെത്തി. പിച്ചവച്ചുനടക്കാന്‍ മാത്രം പ്രായമായ മകള്‍ക്കതിനെ സമ്മാനിച്ചു. മുയലും അവളും കൂടി ഒച്ചവച്ചുകളിക്കാന്‍ തുടങ്ങി
ആ രാത്രി എന്റെ മകളെയും ആ മുയലിനെയും ഒരുമിച്ച്‌ കാണാതായി. പുലര്‍കാലത്ത്‌ രണ്ട്‌ വിശേഷപ്പെട്ട മുയലുകള്‍ ഗ്രാമാതിര്‍ത്തി കടന്ന് കാട്ടിലേക്കോടിപ്പോകുന്നത്‌ കണ്ടവരുണ്ടത്രേ.
(മകള്‍ നയനതാരയ്ക്ക്‌)
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


5 Comments:


  • At Friday, July 18, 2008, Blogger Sanal Kumar Sasidharan

    ഇനി അഗ്സ്ത്യാർകൂടം യാത്രയ്ക്ക് വരുമ്പോൾ ഞങ്ങൾ ബോണക്കാട് നടരാജൻ എന്നൊരാളെ തിരക്കും..അപ്പോൾ മുയൽ പോയ വഴി ചൂണ്ടിത്തരരുത് കേട്ടോ

     
  • At Friday, July 18, 2008, Blogger Sanal Kumar Sasidharan

    കാണാതായവ്രെ കിട്ടിയോ

     
  • At Saturday, July 19, 2008, Blogger siva // ശിവ

    ഈ വരികള്‍ ഇഷ്ടമായി...

    പിന്നൊരു കാര്യം...ആ മുയലിന് എത്ര കൊമ്പുകള്‍ ഉണ്ടായിരുന്നു...

    സസ്നേഹം,

    ശിവ.

     
  • At Saturday, July 19, 2008, Blogger Unknown

    നല്ല രസികന്‍ കഥ
    വല്ലാതെ മനസ്സില്‍ പതിഞ്ഞൂ.

     
  • At Tuesday, July 22, 2008, Blogger നിലാവര്‍ നിസ

    കഥ നന്നായി..
    അവര്‍ പിന്നെ തിരിച്ചു വന്നിട്ടുണ്ടാവില്ല അല്ലേ...

     
d'SIGN: > aavi & daya