
ഞായറാഴ്‌ചകളിലെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യ ഒരഭിവാജ്യഘടകമല്ലേ എന്ന പര്യാലോചനകള്‍ക്കൊടുവില്‍
അതങ്ങനെതന്നെയെന്ന് തീരുമാനിക്കപ്പെട്ടു.
ഒരു അറുസുവൈ ഉണവ്.
ക്ഷണിക്കപ്പെടുന്ന കല്യാണങ്ങള്‍ക്കുപോലും പോകാറില്ല. അഥവാ പോയാല്‍ത്തന്നെ ഊട്ടുപുരയ്‌ക്കുമുന്നിലെ
കയ്യാങ്കളിയില്‍ ക്ഷതമേറ്റാണ് പലപ്പോഴും മടങ്ങുക.
ഇതൊക്കയല്ലാതെ പിന്നെ മറ്റെന്താണ് ജീവിതം...
`കണ്ണീരുപ്പാണോ ഇന്ന് ചേര്‍ത്തത്?' പരിപ്പിന്റെ ചോറ് വായില്‍വച്ചതും അയാള്‍ ചോദിച്ചുപോയി.
ചൊകചൊകന്ന മാങ്ങാ അച്ചാറ് നാവില്‍ തൊട്ടപ്പോള്‍ രക്തം ചുവച്ചു.
ചേമ്പ് വേവിച്ചുടച്ച് സ്വാദേറ്റിയ സ്‌പെഷ്യല്‍ അവിയലില്‍ രുചിച്ചത് മസ്‌തിഷ്‌ക്കം....
നിലവിളിച്ചുകൊണ്ടയാള്‍ ചാടിയെണീറ്റു.
പണ്ട് ഉണ്ണാനില്ലാത്തവരെക്കുറിച്ചോര്‍ത്തോര്‍ത്ത് ചോറുരുള വായിലേക്കിടാന്‍ മറന്ന് ഇരുന്നുപോകാറുണ്ടായിരുന്ന
ഊണ്‍വേളകള്‍ എന്തിനോ അയാളപ്പോള്‍ ഓര്‍ത്തു.