
അയാള്‍ വായിച്ചുകൊണ്ടിര്‍ക്കുകയായിരുന്ന മുറിയില്‍ കനത്ത എന്തോ വീണുടയുന്ന ഒച്ചകേട്ട് അവര്‍ അങ്ങോട്ടോടി.
അയാള്‍ മുറിയിലുണ്ടായിരുന്നില്ല.നിലത്ത്...ജലച്ചീളുകള്‍...
അയാള്‍ തന്റെ ചോക്കിയെന്ന വെളുത്ത മുയലിനെ ഓര്‍ക്കുകയായിരുന്നു.
സാധാരണയായി അവന്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അതത്രയും അസഹനീയയമാകയാല്‍ അയാള്‍ ഭയന്ന് കൈകള്‍ തലയ്ക്കു വിലങ്ങനെ വച്ച് ദുര്‍ബലമായ ഒരു നിലവിളിയോടെ അതില്‍നിന്നും ഓടിക്കളയുകയാണ് ചെയ്യാറ്.
എന്നാലിന്ന് തളര്‍ച്ചപോലെന്തോ ഒന്ന് അയാളെ എറിഞ്ഞിട്ടു.
തീരെ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിക്കുന്നതിനിടെ 'ഡോഗ് ചോക്കലേറ്റ്' എന്ന് അവനെ വിശേഷിപ്പിക്കുകയാലാണ് ചോക്കിയെന്ന പേര് അവന് പതിഞ്ഞത്. അയാള്‍ ഓര്‍ത്തു.പിന്നെ അറം പറ്റിയതുപോലെ, നിലാവുള്ളൊരു രാത്രിയില്‍ പറമ്പില്‍നിന്ന് കേട്ടുകൊണ്ടിരുന്ന അവന്റെ എല്ലുകള്‍ കടിച്ചുപൊട്ടിക്കുന്ന ഒച്ച...ഒരഗാധ ദുഃഖത്തിന്റെ കോച്ചിപ്പിടിക്കുന്ന ശൈത്യത്തില്‍ അയാള്‍ ഉറഞ്ഞുപോയി.